വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഓഗസ്റ്റ് 14-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. മമിത ബൈജു നായികയാവുന്ന ഈ ഫാമിലി എന്റര്‍ടെയ്നറില്‍ രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍ എന്നിവരുമുണ്ട്.
സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസിനൊരുങ്ങുന്നു. മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ തമിഴ്നാട് അഡ്വാന്‍സ് ബുക്കിങ്ങ് ഇന്ന് 6 മണിക്ക് ആരംഭിക്കും. യു എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത്വിട്ട ചിത്തത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കറുപ്പ് എന്ന ചിത്രത്തിന് ശേഷം
ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസര്‍, ഗാനങ്ങള്‍, എന്നിവ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്.
സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ – നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍, ഫൈറ്റ് മാസ്റ്റര്‍ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ – കെ. എന്‍. വിജയകുമാര്‍, ചീഫ് കോ-ഡയറക്റ്റര്‍ – ശ്രീവാസ്തവ , കോ-ഡയറക്ടര്‍ – അഞ്ജി ചോഡപനിഡി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് – ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട് – ബലറാം കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല,
ചീഫ് അസോസിയേറ്റ് എഡിറ്റര്‍ – ബലറാം കൃഷ്ണന്‍, അസോസിയേറ്റ് എഡിറ്റര്‍ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് – വിജയകുമാര്‍, ബാലയ്യ ഡി രാജശേഖര്‍, രാമറാവു ആലുബെല്ലി, രാം സന്ദീപ് വര്‍മ്മ ജമ്പാന, രമേഷ് അഗുരി, നവീന്‍ ഈദാര, സായ് ചരണ്‍ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കര്‍, അനീഷ് ദേവന്‍പള്ളി, കലാല്‍ വെങ്കി ഗൌഡ്, ഡിഒപി ടീം – ആന്‍സണ്‍ ടൈറ്റസ്, ഹെമില്‍ സുഗുനന്‍, അഭിജിത് ഷാബു, നിഖില ലാല്‍കുമാര്‍, ഹരി ബാബു, പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ – അര്‍ച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷന്‍ ജിഎഫ്എക്‌സ് – സബാരി രാമിറോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനര്‍ – കബിലന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സന്ദീപ് കുല്‍ക്കര്‍ണി, പിആര്‍ഒ- ശബരി




