സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബില്‍ ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ബില്‍ ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കി. ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കെ.സി.വേണുഗോപാല്‍ പോലും കേരളം ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കിരണ്‍ റിജിജു കുറ്റപ്പെടുത്തി. അമിത് ഷാ എവിടെ എന്ന് ചോദിച്ച് ലോക്‌സഭയില്‍ പ്രതിഷേധം. അയോധ്യാ സംഭാവനാ കൊള്ള ഉയര്‍ത്തി രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍.

ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനായി 2024 ജൂണില്‍ തന്നെ കേരള നിയമസഭ ഐകകണ്‌ഠ്യേന ഒരു പ്രമേയം പാസാക്കിയിരുന്നു

Scroll to Top