തിരുവനന്തപുരം: ലഹരിക്കേസില്‍ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ സഹിതമായിരുന്നു വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദര്‍ശകരാണ് പിടിയിലായവര്‍. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കാന്‍ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
കടലില്‍ കാണാതായവര്‍ക്കുള്ള ധനസഹായത്തിന് ഏഴ് വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശന്‍ പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണും റീ ചാര്‍ജ്ജ് സൗകര്യവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം നേടി പിരിച്ച് വിട്ട 200 -ഓളം പേരെ അടിയന്തരമായീ തിരിച്ചെടുക്കണം. കടലില്‍ രക്ഷാപ്രലര്‍ത്തനത്തിന് ഉപയോഗിക്കുന്ന തരം ആംബുലന്‍സ് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുപുഴയില്‍ രാജേഷിന്റെ മരണത്തില്‍ സ്വന്തം റിസ്‌കിലായിരിക്കണം രക്ഷാ പ്രവര്‍ത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അ?ദ്ദേഹം ചോദിച്ചു.
ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണ് ടിജെ മോഹന്‍ദാസ്. 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാനാവശ്യമായ സഹായം പൊലീസും പ്രോസിക്യൂഷനും ചെയ്തു. പൊലീസിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്. ഡോക്ടര്‍ റാമിന്റെ കേസിലും ഇതുതന്നെയായിരുന്നു പൊലീസിന്റെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രമെ പാടാവൂ. ഇടത്പക്ഷ ശക്തികള്‍ ബാക്കി അനുവദിക്കില്ല.
അധികാരം കിട്ടിയ അപ്പോള്‍ മുതല്‍ സ്ഥലം മാറ്റമാണ്. തലങ്ങും വിലങ്ങും സ്ഥലം മാറ്റം. കാത്തിരുന്നോ സ്ഥലം മാറ്റി കളയുമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. ആ അഹന്ത ഇപ്പോ ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചു. ആത്മഹത്യകള്‍ പോലും ഉണ്ടായി. കാസര്‍കോട് കളക്ട്രേറ്റിലെ ആത്മഹത്യ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.




