രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ച് സണ്ണി ജോസഫ്. മന്ത്രി അല്ലാത്ത ഒരാള്‍ കെപിസിസി പ്രസിഡന്റ് ആകണം. പദവി ഒഴിയാന്‍ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാകും. എംഎല്‍എ ആയ താന്‍ പ്രസിഡന്റ് എന്ന ചുമതല നല്ല രീതിയില്‍ നിര്‍വഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍?ഗ്രസില്‍ പുരോ?ഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ സജീവമായി ചര്‍ച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്‍ ഡല്‍ഹിയിലെത്തി കെ സി വേണു?ഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
കെസി വേണുഗോപാലിന്റെ വസതിയില്‍ എത്തിയ മാത്യു കുഴല്‍നാടന്‍ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയില്‍ മാത്യു കുഴല്‍നാടന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന. കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളാണ് മാത്യു കുഴല്‍നാടന്‍. ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍ അടക്കമുള്ള പേരുകളും സജീവമയി ചര്‍ച്ചകളിലുണ്ട്.




