46
കാസര്‍കോട് : മലയാള വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കെ.വി. കുമാരനെ ബിജെപി അനുമോദിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, സംസ്ഥാന കൗണ്‍സില്‍ അംഗം വി. രവീന്ദ്രന്‍, പി.ആര്‍. സുനില്‍, കെ.എസ്. ഭട്ട് എന്നിവര്‍ കാസര്‍കോട് വിദ്യാനഗറിലെ വസതിയിലെത്തിയാണ് അനുമോദിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ എസ്.എല്‍. ഭൈരപ്പയുടെ യാനം എന്ന കൃതിയുടെ വിവര്‍ത്തനമാണ് അവാര്‍ഡിന് അര്‍ഹമായത്.