Home National സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം, ട്രെയിന്‍ എത്തിയാല്‍ മാത്രം പ്ലാറ്റ്ഫോമില്‍ പ്രവേശനം; മാറ്റങ്ങളുമായി റെയില്‍വേ

സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം, ട്രെയിന്‍ എത്തിയാല്‍ മാത്രം പ്ലാറ്റ്ഫോമില്‍ പ്രവേശനം; മാറ്റങ്ങളുമായി റെയില്‍വേ

by KCN CHANNEL
0 comment

റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരണാസി, അയോധ്യ, പട്ന സ്റ്റേഷനുകളില്‍ പദ്ധതികള്‍ ഇതിനകം ആരംഭിച്ചു.ഈ സ്റ്റേഷനുകളില്‍ റെയില്‍വേ പൂര്‍ണ്ണമായ ആക്സസ് നിയന്ത്രണം ഏര്‍പ്പെടുത്തും, സ്ഥിരീകരിച്ച റിസര്‍വ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് അനുവദിക്കൂ, കൂടാതെ എല്ലാ അനധികൃത പ്രവേശന പോയിന്റുകളും സീല്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൂടാതെ, എല്ലാ സ്റ്റേഷനുകളിലും 12 മീറ്റര്‍ (40 അടി), 6 മീറ്റര്‍ (20 അടി) വീതിയുള്ള പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ (FOB-കള്‍) സ്ഥാപിക്കും. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും ധാരാളം ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം വര്‍ദ്ധിപ്പിക്കാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. പ്രധാന സ്റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കും, എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലെയും ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ വാര്‍ റൂമുകള്‍ സ്ഥാപിക്കുന്നത്.

ഓരോ പ്രധാന സ്റ്റേഷനിലും ഒരു സ്റ്റേഷന്‍ ഡയറക്ടര്‍ ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ അധികാരമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ ഡയറക്ടര്‍. സ്റ്റേഷന്‍ ശേഷിയും ട്രെയിന്‍ ലഭ്യതയും അടിസ്ഥാനമാക്കി ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാനുള്ള അധികാരവും സ്റ്റേഷന്‍ ഡയറക്ടര്‍ക്കുണ്ടാകും.

You may also like

Leave a Comment