Home Kasaragod നാരി സങ്കല്‍പ്പം എന്ന മിഥ്യ – സംവാദം നടത്തി

നാരി സങ്കല്‍പ്പം എന്ന മിഥ്യ – സംവാദം നടത്തി

by KCN CHANNEL
0 comment

കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തില്‍ നാരി സങ്കല്‍പ്പം എന്ന മിഥ്യ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. മഹിളാ സംഘം ദേശീയ കൗണ്‍സില്‍ അംഗം പി ഭാര്‍ഗവി സംവാദം ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത വിഷയം അവതരിപ്പിച്ചു സംസാരിച്ചു . ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം യമുന രാഘവന്‍ മോഡറേറ്റര്‍ ആയിരുന്നു. സംവാദത്തില്‍ യുവകവയത്രി സുനിത കരിച്ചേരി , ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മറ്റി അംഗം നിഷ പി വി എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. സംവാദ പരിപാടിക്ക് വനിത കമ്മിറ്റി സെക്രട്ടറി കെ പ്രീത , സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ ആമിന ആധ്യക്ഷം വഹിച്ചു . അനിത എം നന്ദി പറഞ്ഞു

You may also like

Leave a Comment