ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ എംപിമാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നദ്ദ വിളിച്ച എംപിമാരുടെ യോഗത്തില്‍ കെ.സി. വേണുഗോപാല്‍ വിഷയം ഉന്നയിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കണമെന്ന് എംപിമാര്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടു. അതേസമയം, എഫ്‌സിആര്‍എ ബില്‍ പാര്‍ലമെന്റിന്റെ നാളത്തെ അജണ്ടയിലുമില്ല. ജെപിസിക്കു വിടാനുള്ള ശുപാര്‍ശയും ഉള്‍പ്പെടുത്തിയില്ല. ഇതോടെ ബില്‍ ഈ സമ്മേളനത്തില്‍ വരാനുള്ള സാധ്യത മങ്ങി.
എയിംസ് തൃശൂരില്‍ വേണമെന്ന് സുരേഷ് ഗോപി എംപി നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ എയിംസ് വരും. എയിംസില്‍ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. എയിംസിന് വേണ്ടിയുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിനു നല്‍കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തു വരുന്ന സ്ഥലമാണ് വേണ്ടത്. 10 സ്ഥലങ്ങള്‍ തരാം എന്നാണ് ഒടുവില്‍ കെ മുരളീധരന്‍ പറഞ്ഞത്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി മേഖലകള്‍ക്ക് കൂടി മെച്ചം ലഭിക്കണം. ആളുകള്‍ക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയണം. ആലപ്പുഴയില്‍ വേണമെന്ന് താന്‍ അഭിപ്രായപ്പെട്ടതില്‍ പ്രാദേശികവാദം ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആലപ്പുഴ എല്ലാംകൊണ്ടും കൂപ്പു കുത്തി നില്‍ക്കുന്ന ഇടമായി. മെഡിക്കല്‍ കോളജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും സുരേഷ് ?ഗോപി പറഞ്ഞു. ദില്ലിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് പരാമര്‍ശം.




