Home Kasaragod നീലേശ്വരം പ്രത്യാശ ബഡ്സ് സ്‌കൂള്‍ കെട്ടിടം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

നീലേശ്വരം പ്രത്യാശ ബഡ്സ് സ്‌കൂള്‍ കെട്ടിടം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

സമസ്തമേഖലകളിലും വികസനം അനുഭവ സാധ്യമാക്കിയ സര്‍ക്കാറാണ് കേരളത്തിലേതെന്ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ചിറപ്പുറത്ത് നിര്‍മ്മിച്ച നീലേശ്വരം നഗരസഭാ പ്രത്യാശ ബഡ്സ് സ്‌കൂളിനുള്ള പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിശന്നിരിക്കുന്ന ഒരാള്‍പോലും കേരളത്തില്‍ ഉണ്ടാകരുത് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന അതി ദരിദ്രരില്ലാത്ത കേരളം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് കേരളം മുന്‍ഗണന നല്‍കുകയാണ്. മുഴുവന്‍ ആളുകള്‍ക്കും വരുമാനം നല്‍കുന്നതിനായി മൈക്രോ സംരംഭ പദ്ധതി ആരംഭിച്ചു. മൂലധനം നല്‍കാന്‍ വിവിധ ധനകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി ഉണ്ടാക്കി. ഓഖി, നിപ്പ, കോവിഡ്, പ്രളയം തുടങ്ങി ഇന്ന് കാലവര്‍ഷകെടുതി വരെ ദുരന്ത നിവാരണരംഗത്ത് കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനതയെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ബഡ്സ് സ്‌കൂള്‍ കുട്ടികളുടെ കാര്യത്തിലും സര്‍ക്കാറിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഭിന്നശേഷി ബാധ്യതയായി കാണാതെ അത് മറികടക്കാനുള്ള മനസ്സുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അതിനാലാണ് കേരള സര്‍ക്കാര്‍ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാനസീക പിന്‍തുണ നല്‍കുന്നതിനും അത്തരം കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതിനുമാണ് ബഡ്സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന ബഡ്സ് സ്‌കൂളില്‍ കുട്ടികളുടെ മാനസീക വികാസത്തിനും ആവശ്യമായ തെറാപ്പികളും ആക്ടിവിറ്റികളും നല്‍കി വരുന്നു. കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനം നല്‍കുന്ന രീതിയില്‍ നടത്തുന്ന ബഡ്സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് ബഡ്സ് സ്‌കൂളിലെ അമ്മമാര്‍ക്ക് പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരണം എന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ എഞ്ചിനീയര്‍ പി. സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.2,35,80000 രൂപ വകയിരുത്തി നിരമിച്ചതാണ് കെട്ടിടം. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.പി രവീന്ദ്രന്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, വി.ഗൗരി, ടി.പി ലത, പി. ഭാര്‍ഗ്ഗവി, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഇ. അശ്വതി, കെ.ജയശ്രീ, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, വി.വി ശ്രീജ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. രാജന്‍, എറുവാട്ട് മോഹനന്‍, എം. അസിനാര്‍, ഇ.എം കുട്ടിഹാജി, റസാഖ് പുഴക്കര, പി.യു വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, കെ.വി ചന്ദ്രന്‍, എം.ജെ ജോയി, സിഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാമോദരന്‍, മുന്‍ കൗണ്‍സിലര്‍ എ.വി സുരേന്ദ്രന്‍, പ്രത്യാശ ബഡ്സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി ജലജ, പി.ടി.എ പ്രസിഡന്റ് എ.ടി കുമാരന്‍, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത സ്വാഗതവും നഗരസഭ സെക്രട്ടറി കെ. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍ ക്യാമ്പയിന്‍ 29ന് ആരംഭിക്കും

കര്‍ഷകരിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യകള്‍ നേരിട്ട് എത്തിക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അതിനു അനുസൃതമായി ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഗവേഷണ പദ്ധതികള്‍ വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയവും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ഐ.സി.എ.ആര്‍)വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍ ക്യാമ്പയിന്‍ മെയ് 29ന് ആരംഭിക്കും. ജൂണ്‍ 12വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കര്‍ഷകരെ നേരില്‍ കാണുകയും കൃഷി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും.

അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍, മണ്ണ് പരിശോധനയില്‍ അധിഷ്ഠിതമായ വളപ്രയോഗം, മണ്ണ്, ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍, ജൈവ രോഗ കീട പ്രതിരോധ മാര്‍ഗങ്ങള്‍, വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് ഫാമിംഗ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ കാര്‍ഷിക പദ്ധതികളുടെ ബോധവല്‍ക്കരണം എന്നി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഐ.സി.എ ആറിന് കീഴിലുള്ള 113 ഗവേഷണ സ്ഥാപനങ്ങള്‍, 731 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കേന്ദ്ര-സംസ്ഥാന കൃഷി,മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളിലെ ശാസ്ത്രജ്ഞന്മാരും വിദഗ്ധരും ദേശീയതലത്തിലുള്ള ക്യാമ്പയിനില്‍ പങ്കാളികളാവും. വികസിതകൃഷി സങ്കല്‍പ്പ അഭിയാന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 12 വരെ നടക്കുന്ന യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം 29ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈകിട്ട് 2 .30ന് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

നീലേശ്വരം ബ്ലോക്കില്‍ ദേശീയ സാക്ഷരത പദ്ധതി; സന്നദ്ധ അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു

ജില്ലയുടെ- സാക്ഷരത ശതമാനം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം ബ്ലോക്ക് മുന്‍സിപ്പല്‍ തല സന്നദ്ധ അധ്യാപക പരിശീലനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും നീലേശ്വരം നഗരസഭയില്‍ നിന്നുമായി 70 സന്നദ്ധ അധ്യാപകര്‍ പങ്കെടുത്തു. പരിശീലനത്തിന്റെ ഉദ്ഘാടനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസം സ്റ്റാറ്റിങ് കമ്മിറ്റി ചെയര്പേഴ്സണ്‍ കെ.രമണി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.പദ്മിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി ഗിരീശന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത പി വി, കുഞ്ഞികണ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.വി വിനയരാജ്, നോഡല്‍ പ്രേരക്മാരായ പ്രീന ടി വി, രാധ ഇ, പഞ്ചായത്ത് ആര്‍ പി ലതിക കെ വി എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ ചരിത്രം, മുതിര്‍ന്നവരുടെ മനഃശാസ്ത്രം, അക്കങ്ങളും അക്ഷരങ്ങളും എങ്ങനെ പഠിപ്പിക്കാം, ക്‌ളാസുകളുടെ സംഘാ ടനം, ഓണ്‍ലൈന്‍ സര്‍വ്വേ എന്നീ വിഷയങ്ങളിലായി കില റിസോഴ്സ് പേഴ്സണ്‍ പപ്പന്‍ കുട്ടമത്ത് , ജില്ലാ സാക്ഷരത മിഷന്‍ കോഡിനേറ്റര്‍ പി എന്‍ ബാബു, ആര്‍ പി എം ഗീത, ഗ് രാഘവന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു ഓഫീസ് സ്റ്റാഫ് ചന്ദ്രമതി, പ്രേരക്മാരായ സുമകണ്ണന്‍, വസുമതി, സജിനി, കൗസല്യ, റീന കെ ചിത്ര എ ലതിക ഗ്എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലുമായി 750നിരക്ഷരരെ സാക്ഷരരാക്കാന്‍ തീരുമാനിച്ചു.

You may also like

Leave a Comment