റബ്ബാനിയ്യ മദ്രസയില്‍ ‘നൂറേ ഹിറ’; പോസ്റ്റര്‍ പ്രകാശനം ചെയ്തു

ബന്തിയോട്: 1501-ാം നബിദിനാഘോഷത്തിന്റെ ഭാഗമായി റബ്ബാനിയ്യ മദ്രസ ചൂക്ക്‌റി-അട്ക്കയില്‍ സംഘടിപ്പിക്കുന്ന ‘നൂറേ ഹിറ’ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സയ്യിദ് സാബിത് അല്‍ഹികമിയുടെ നേതൃത്വത്തില്‍ മദ്രസ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.
വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പ്രവാചകസ്‌നേഹവും ഇസ്ലാമിക മൂല്യങ്ങളും വളര്‍ത്തുന്നതിനുമായി വിവിധ മത്സരങ്ങളാണ് ‘നൂറേ ഹിറ’യുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി നിരവധി ഓഫ് സ്റ്റേജ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും. നബിദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

Scroll to Top