പിതൃസ്മരണയില്‍ നാട്. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്

.തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങിനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ച് കര്‍ക്കടക വാവുബലി. പുലര്‍ച്ചെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷത്രത്തില്‍ നടന്ന ചടങ്ങിന്
ക്ഷേത്ര പൂജാരി രാജേന്ദ്ര അറളിത്തായ ,
നവീന്‍ ചന്ദ്ര കയത്തായ എന്നിവര്‍
നേതൃത്വം നല്‍കി .
ബലിതര്‍പ്പണ
ചടങ്ങിനായി ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. രാവിലെ ആറോടെ തന്നെ ക്ഷേത്ര പരിസരത്ത് ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു.
കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് പിതൃബലിക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ഈ ദിവസം ബലി അര്‍പ്പിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.
ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കല്‍ ആചരിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നത്.

Scroll to Top