പ്രതിശ്രുത വധുവിനെ പിന്നാലെ വരനും ജീവനൊടുക്കി

കാസര്‍ഗോഡ് പൂച്ചക്കാട്,കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ(25)യാണ് കര്‍ണാടകയിലെ ഹുന്‍സൂരില്‍ ആത്മഹത്യ ചെയ്തത്. താമസ സ്ഥലത്താണ് തൂങ്ങിമരിച്ചത്. ഹുന്‍സൂരില്‍ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.

ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്.കണ്ണൂര്‍ അമ്പലത്തട്ട് സ്വദേശി അമലാണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു
ഡിസംബര്‍ 26 ന് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.

വിവരമറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പൂച്ചക്കാട് കിഴക്കേക്കരയിലെ കെ ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ.

Scroll to Top