വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ച് അന്വേഷണ റിപ്പോര്‍ട്ട്

വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ച് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജിയുടെ വസതിയോട് ചേര്‍ന്നുള്ള സ്റ്റോര്‍റൂമിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തി എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി.ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. മാധ്യമ റിപ്പോര്‍ട്ടുകളുടെ പേരില്‍ അല്ല വിഷയം അന്വേഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭയില്‍ വെച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത്.

ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ് വിഷയം മുന്നോട്ട് പോയത്. കണ്ടെത്തിയതില്‍ കൂടുതലും 500 രൂപയുടെ നോട്ടുകെട്ടുകള്‍ ആയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ ആരോപണങ്ങള്‍ ശരിവെക്കുകയാണ് അന്വേഷണ റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാന്‍ ഇതുവരെ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.

2025 മാര്‍ച്ച് 14-ന് രാത്രി ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്നാണ് ഈ സംഭവം പുറത്തറിയുന്നത്. തീ അണയ്ക്കാന്‍ എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍, വീടിനുള്ളിലെ ഒരു സ്റ്റോര്‍ റൂമില്‍ വന്‍തോതില്‍ കത്തിനശിച്ച കറന്‍സി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് അന്വേഷണ വിധേയമായി ജസ്റ്റിസ് വര്‍മ്മ രാജിവെച്ചു ഇതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ ഫലത്തില്‍ അപ്രസക്തമായിത്തീര്‍ന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രാജി നിയമ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തെ, വിവാദത്തെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ അയച്ചിരുന്നു.

മൂന്നംഗ അന്വേഷണ സമിതി തങ്ങളുടെ കണ്ടെത്തലുകള്‍ മെയ് മാസത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ആഭ്യന്തര സമിതി, പണം ഒളിപ്പിച്ചുവെച്ചിരുന്ന സ്റ്റോര്‍ റൂമില്‍ ജസ്റ്റിസ് വര്‍മ്മയ്ക്ക് ”സജീവമായതോ അല്ലെങ്കില്‍ പരോക്ഷമായതോ ആയ നിയന്ത്രണം” ഉണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചു. 2025 ജൂലൈയില്‍, ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനായുള്ള (പാര്‍ലമെന്റ് വഴി പുറത്താക്കാനുള്ള) പ്രമേയത്തില്‍ 200-ലധികം എംപിമാര്‍ ഒപ്പുവെച്ചിരുന്നു.

Scroll to Top