സിംബാബ്വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

ഹരാരെ: സിംബാബ്വെയിലുണ്ടായ ബോട്ടപകടത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം. കരീബ തടാകത്തില്‍ കനത്ത മഴയിലും കാറ്റിലും തിരമാലയിലുമാണ് അപകടമുണ്ടായത്. ബോട്ടില്‍ 120 പേരുണ്ടായിരുന്നതായാണ് വിവരം. 90-ലധികം ആളുകളെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടായിരുന്നു മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിംബാബ്വെയുടെ ദേശീയ പൊലീസ് സര്‍വീസ് സേന അറിയിച്ചു.

ഇതുവരെ 67 പേരെ രക്ഷപ്പെടുത്തി വൈദ്യസഹായത്തിനായി മാറ്റിയതായും സേന കൂട്ടിച്ചേര്‍ത്തു.

Scroll to Top