മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപനം; അനിശ്ചിതത്വത്തിനൊടുവില്‍ തിരക്കിട്ട നീക്കങ്ങള്‍, ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും

സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. പട്ടികയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. പ്രഖ്യാപനമില്ലാത്തതിന്റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചത്.
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഇന്ന് തന്നെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പട്ടികയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. പ്രഖ്യാപനമില്ലാത്തതിന്റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചത്.

സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. മെഡല്‍ പ്രഖ്യാപിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കന്‍ ആഭ്യന്തര വകുപ്പിലുണ്ടായത് വലിയ വീഴ്ചയാണ്. വിവിധ സേനാ വിഭാഗങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ചവര്‍ക്കാണ് മെഡല്‍. അപേക്ഷകളില്‍ പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്. എന്നാല്‍ ഇത്തവണ നടപടി പൂര്‍ത്തിയായില്ല.

മാര്‍ച്ച് മാസത്തില്‍ പൊലീസ് ആസ്ഥാനത്ത് നിന്നും പട്ടിക കൈമാറിയിരുന്നു. പട്ടികയില്‍ പരാതി വന്നതോടെ മടക്കി അയച്ചു. പിന്നീട് നടപടിയുണ്ടായില്ല. സമയബന്ധിതമായ പട്ടികയില്‍ പരിശോധന ഉണ്ടായില്ല. ഒടുവില്‍ ആഭ്യന്തര സെക്രട്ടറി പട്ടിക അംഗീകിരക്കാനുള്ള യോഗം 20ന് ചേരാന്‍ നിശ്ചയിച്ചു. നവംബര്‍ ഒന്നിന് മെഡല്‍ സമ്മാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കാന്‍ ധാരണ. പ്രഖ്യാപനത്തിലെ പതിവ് തെറ്റിയ വാര്‍ത്ത പുറത്തുവന്നതോടെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ടത്.

പട്ടികയിലിലുള്ളവരുടെ പരിശോധന മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തരവകുപ്പ്. അന്തിമ പട്ടികയായ ശേഷം ഇന്ന് തന്നെ സമിതി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി പ്രഖ്യാപനത്തിനാണ് ശ്രമം. വകുപ്പില്‍ പല കാര്യങ്ങളിലും മെല്ലെപ്പൊക്കാണ്. മെ പൊലീസും എസ് എച്ച്ഒ പരിഷ്‌ക്കരണവും ആഭ്യന്തരവകുപ്പിന്റെ അഭിമാനപദ്ധതികളായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ചുമതല
എസ്‌ഐ മാര്‍ക്ക് കൈമാറിയ ഉത്തരവ് ഇറങ്ങിയത് ഇന്ന് മാത്രമാണ്.

Scroll to Top