ഒടുവില്‍ സമവായം, UPST ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്സി നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും ഒഴിവാക്കും.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഫിഷറീസ് സ്‌കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നല്‍കിയ തീയതിക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികളും വ്യക്തമാക്കി.

2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് വന്നതിനു പിന്നാലെ ആദ്യ അധ്യായന വര്‍ഷവും കഴിഞ്ഞു. പക്ഷേ ഒരാള്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം പല സ്‌കൂളുകളിലും അധികമാണ് ഇതുനസരിച്ച് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം പുനര്‍ നിശ്ചിയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Scroll to Top