സര്‍ക്കാരിന്റെ വയോജന നയം പഞ്ചായത്തിന്റെ വയോജന ക്ഷേമ പദ്ധതികള്‍ക്ക് പിന്തുണയാകും; മന്ത്രി കെ.എം ഷാജി
പച്ചമ്പള വൈബ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു
വയോജനങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ വയോജന നയം പിന്തുണയാകുന്നുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. മംഗല്‍പാടി പച്ചമ്പള വൈബ് പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തിന്റെ ഈ പദ്ധതി മൂലം ഉപയോഗ ശൂന്യമായ സ്ഥലം ഉപയോഗപ്രദമാക്കി ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉല്ലാസത്തിനായി മാറ്റാന്‍ സാധിച്ചു എന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങളെ ഒറ്റപ്പെടാന്‍ അനുവദിക്കില്ല. വയോജനങ്ങളുടെ പരിപാലനത്തിനായുള്ള ഉത്തരവാദിത്വം പഞ്ചായത്തുകളും ഏറ്റെടുക്കേണ്ടതുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒഴിവ് നികത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഏതൊരു ജനപ്രതിനിധിയെക്കാളും ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത് പഞ്ചായത്ത് മെമ്പര്‍മാരെ ആണെന്നും അതുകൊണ്ട് പഞ്ചായത്ത് ഭരണസമിതികള്‍ ജനങ്ങളുടെ നന്മയ്ക്കായി കഠിന പരിശ്രമം നടത്തണമെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പച്ചമ്പള വികസന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് ഭരണസമിതിയുടെയും സമാന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും സ്നേഹാദരം മന്ത്രി കെ.എം ഷാജിയും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയും എ.കെ.എം അഷ്റഫ് എം.എല്‍.എയും മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാനും മജീദ് പച്ചമ്പളയും ഏറ്റുവാങ്ങി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ജില്ലാപഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് മാരിക്കെ, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഹറ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അപ്പോളോ ഉമ്മര്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്സണ്‍ അബ്ദുല്‍ റസാഖ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമയ്യ, ബി മുഹമ്മദ് ഹനീഫ്,നസിയ അബ്ദുല്‍ അസീസ്, നജിമുനിസ, റഹിയാന അബൂബക്കര്‍ തല്‍വാര്‍, വസന്തകുമാര്‍, രവീന്ദ്ര, അബ്ദുല്‍ ഹമീദ് കല്‍പ്പന, തബ്സീന,ഖദീജത്ത് നസീറ, ബീഫാത്തമ്മ,എ എച്ച് സഹീദ്,അബൂബക്കര്‍സിദ്ദിഖ്,കെ അശോക,ഫാത്തിമത്ത് സുഹറ,എസ് സാക്ഷി,സാമന്തകുമാര്‍,സഫീന, അബ്ദുല്‍ സലീം, ജില്ലാ നിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്മോഹന്‍, പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ ഷെരീഫ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റുബീന നൗഫല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എ മൂസ,ഷാഹുല്‍ ഹമീദ് ബന്ദിയോട്, രാജേഷ് നായിക്ക് ഹേരൂര്‍, വിജയകുമാര്‍ റായ്,ഹനീഫ് ഷി റിയ,ദയാനന്ദന്‍ പണ്ഡിത്,എന്നിവര്‍ പങ്കെടുത്തു
മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതവും മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വിനയരാജ് നന്ദിയും പറഞ്ഞു.




