കൊല്‍ക്കത്ത: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക് പരിക്കേറ്റ് പിന്‍മാറിയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയാത്. ഇതോടെ ഉമ്രാന്‍ മാലിക്കിന്റെ പകരക്കാരനായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കരിയയെ കൊല്‍ക്കത്ത ടീമിലെത്തിച്ചു.
സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തിലെറിഞ്ഞ് അതിവേഗം കൊണ്ട് ഐപിഎല്ലില്‍ തരംഗം തീര്‍ത്തെങ്കിലും പിന്നീട് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാതിരുന്ന ഉമ്രാന്‍ മാലിക്കിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടിരുന്നു. തുടര്‍ന്നാണ് ഐപിഎല്‍ മെഗാ താരലേലത്തില്‍ 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ഉമ്രാന്‍ മാലിക്കിനെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയ്‌ക്കൊപ്പം മാലിക് കൊല്‍ക്കത്തയുടെ ബൗളിംഗ് കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പരിക്ക് വില്ലനായത്.
ഐപിഎല്ലിന് മുമ്പ് കൊല്‍ക്കത്തക്ക് തിരിച്ചടി, അതിവേഗ പേസര്‍ പുറത്ത്
45