സ്വാതന്ത്ര്യദിന ശുചീകരണ പ്രവര്‍ത്തനംനടത്തി, ചൗക്കി നുസ്‌റത്ത് ക്ലബ്ബ്..

ചൗക്കി ടൗണിനെ ശുചിത്വസുന്ദരമാക്കുന്നതിനായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു.
ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബും നുസ്‌റത്ത് ജി.സി.സിയും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു.
വര്‍ഡ് മെമ്പര്‍മാരായ ഹനീഫ് കടപ്പുറം, സമീര്‍ ആസാദ് നഗര്‍. ധര്‍മപാല്‍, സംബന്ധിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ശുകൂര്‍ മുക്രി അധ്യക്ഷതവഹിച്ചു. കരീം ചൗക്കി സ്വാഗതം പറഞ്ഞു. നുസ്‌റത്ത് ജിസിസി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പ്, സത്താര്‍ ചൗക്കി, കുഞ്ഞാമു കീഴുര്‍.മഹമൂദ് കുളങ്കര.സമീര്‍ ബെസ്റ്റ് ടീ.ഖലീല്‍ മദ്രസ വളപ്പ്.ഹമീദ് കാവില്‍.അസ്‌കര്‍ ചൗക്കി.സൈദ് മൂന്ന് കണ്ടം. സകീര്‍ കെ കെ.
നിസാഫ് കെ കെ പുറം.ശശിധരന്‍ ഹോട്ടല്‍.എന്നിവര്‍ നേതൃത്വം നല്‍കി..
നാടിന്റെ ശുചിത്വവും സൗന്ദര്യവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടന്ന പ്രവര്‍ത്തനത്തില്‍ ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും സജീവമായി പങ്കെടുത്തു..
സ്വാതന്ത്ര്യത്തിന്റെ ആഘോഷം… ശുചിത്വമുള്ള നാടിനായുള്ള കരുതലിനൊപ്പം.

Scroll to Top