നീലേശ്വരം :പരിമിതികള്‍ മറന്നുള്ള മുന്നേറ്റങ്ങള്‍.. ആവേശത്തോടെയുള്ള ആര്‍പ്പുവിളിയും ആരവങ്ങളും..ഒടുവില്‍ മനസ്സിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കിയുള്ള തിളക്കമാര്‍ന്ന വിജയങ്ങള്‍. നീലേശ്വരം ഇ എം എസ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടന്ന ബഡ്സ് ഒളിമ്പിയ 2.0 കായിക മേളയാണ് അതി ജീവനത്തിന്റെ സന്ദേശമായത്. മേളയുടെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പി. ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. ശാരീരിക വെല്ലു വിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പരസ്പര ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള വേദിയാണ് ബഡ്‌സ് കായിക മേളയെന്നും പരിമിതികളെ മറി കടന്ന് മുന്നേറാന്‍ ഇത്തരം മേളകളിലൂടെ സാധിക്കുമെന്നും ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ എബി ലിറ്റി, ലോവര്‍ എബിലിറ്റി വിഭാഗങ്ങളിലാണ് മത്സ രങ്ങള്‍ നടന്നത്. സ്റ്റാന്‍ഡിങ് ബ്രോഡ് ജംപ്, 50 മീറ്റര്‍ ഓട്ടം, 100 മീ റ്റര്‍ ഓട്ടം,റിലേ, ഷോട്ട് പുട്ട്, ലോങ് ജംപ്, സോഫ്റ്റ് ബോള്‍ ത്രോ, ബാസ്‌കറ്റ് ബോള്‍ ത്രോ, ബോള്‍ ത്രോടു ഗോള്‍ പോസ്റ്റ് തുടങ്ങിയ 35 ഇനങ്ങളിലായി 250 ഓളം വിദ്യാര്‍ഥികളാണ് ട്രാക്കിലും ഫീല്‍ഡിലുമായി രംഗത്തിറങ്ങിയത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ബഡ്സ്-ബി.ആര്‍.സി വിദ്യാര്‍ഥികള്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത് രണ്ടാം തവണയാണ് മേള സംഘടിപ്പിക്കുന്നത്. വിഭിന്ന ശേഷികാരുടെ കായിക മേളകള്‍ ജനകീയ പങ്കാളിത്തതോടെ നടത്തുന്നതിലൂടെ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് കുട്ടികളെ ഉയര്‍ത്തിക്കൊണ്ട് വരാനും കുട്ടികളുടെ മാനസിക, ശാരീരിക വളര്‍ച്ചക്കും ഉല്ലാസത്തിനും ഉള്ള മികച്ച കായിക വേദി ഒരുക്കി കൊടുക്കാനുമാണ് മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
മാര്‍ച്ച് പാസ്റ്റില്‍ പെരിയ മഹാത്മാ ബഡ്സ് സ്‌കൂള്‍ ഒന്നാം സ്ഥാനവും കാറഡുക്ക സ്‌നേഹ ബഡ്സ് സ്‌കൂള്‍, കള്ളാര്‍ ചാച്ചാജി ബഡ്സ് സ്‌കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി എച്ച് ഇക്ബാല്‍, നീലേശ്വരം നഗരസഭ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദുരാജ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് മനു നന്ദിയും പറഞ്ഞു.
ജില്ലയിലെ 20ഓളം ബഡ്സ് സ്‌കൂളുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികളാണ് ജില്ലാതല മേളയില്‍ പങ്കെടുത്തത്. 2026 ജനുവരിയില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ബഡ്സ് കായിക മേളയില്‍ ജില്ലാതല വിജയികള്‍ പങ്കെടുക്കും.




