സ്വാതന്ത്യദിനത്തില്‍ സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്; രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദിപ്‌കെ

സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്. ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിവരം സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ദില്ലി: സ്വാതന്ത്യദിനത്തില്‍ സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും രൂക്ഷ വിമര്‍ശനവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ രംഗത്തെത്തി. ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ സ്‌കൂള്‍ ടീക്ക് കരോ ക്യാമ്പയിന് മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തില്‍ അഭിജീത് ദിപ്‌കെ തുടക്കമിട്ടു

സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്. ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിവരം സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അക്കൗണ്ട് നീക്കം ചെയ്ത നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദിപ്‌കെ പ്രതികരിച്ചത്. എന്നാല്‍ വിവരം പുറത്ത് വന്നതിന് പിന്നാലെ മെറ്റാ മണിക്കൂറുകള്‍ക്കകം അക്കൗണ്ട് പുനഃസ്ഥാപിച്ചു. സ്വാതന്ത്ര്യദിനത്തില്‍ തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ എതിരാളികള്‍ നടത്തിയ ശ്രമമാണിതെന്നും, ഇത്തരം ഭീരുത്വ നടപടികളില്‍ ഭയപ്പെടില്ലെന്നും സിജെപി പ്രതികരിച്ചു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് സിജെപിയുടെ അക്കൗണ്ടിന് പൂട്ട് വീണത്. യുവാക്കള്‍ക്ക് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇത്തരമൊരു നടപടി സിജെപിയുടെ അക്കൗണ്ടിന് നേരെ ഉണ്ടായത്.

അതേസമയം ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സ്‌കൂള്‍ തിക് കരോ’ എന്ന ദേശീയ ക്യാമ്പയിന്‍ സ്വാതന്ത്ര്യദിനത്തില്‍ സിജെപി ആരംഭിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സന്തുക് പിംപ്രി എന്ന സ്വന്തം ഗ്രാമത്തില്‍ നിന്നാണ് അഭിജീത് ദിപ്‌കെ ക്യാമ്പയിന് തുടക്കമിട്ടത്. സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളവും ശൗചാലയവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി യാചിക്കേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ക്യാമ്പയിന്‍.

Scroll to Top