ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പ് പതാക ഉയര്‍ത്തി
ചൗക്കി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.
ജീവകാരുണ്യ പ്രവര്‍ത്തകനും നുസ്‌റത്ത് ജിസിസി അംഗവുമായ മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ് ദേശീയപതാക ഉയര്‍ത്തി. ക്ലബ്ബ് ഭാരവാഹികളും പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിനും സാമൂഹിക ഐക്യവും സേവന മനോഭാവവും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




