കാലവര്‍ഷ മഴയില്‍ 22 ശതമാനം കുറവ്, 7 ജില്ലകളില്‍ മഴ കുറഞ്ഞു, പത്തനംതിട്ടയിലും തിരുവനന്തപുരത്തും അധികമഴ

ഇക്കൊല്ലം സാധാരണയേക്കാള്‍ കുറവ് മഴയ്‌ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അല്‍പമെങ്കിലും മറികടക്കാന്‍ സഹായിച്ചത്.
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 22 ശതമാനം മഴ കുറവ്. ജൂണ്‍ ഒന്ന് മുതല്‍ കണക്കാക്കുന്ന കാലവര്‍ഷ സീസണില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. ഏഴ് ജില്ലകളില്‍ മഴ കുറഞ്ഞു. വയനാട്ടില്‍ 51 ശതമാനമാണ് മഴ കുറഞ്ഞത്. ഇടുക്കിയില്‍ 44 ശതമാനം മഴ കുറവുണ്ട്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് ശതമാനം അധികം മഴ കിട്ടി. ഇക്കൊല്ലം സാധാരണയേക്കാള്‍ കുറവ് മഴയ്‌ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അല്‍പമെങ്കിലും മറികടക്കാന്‍ സഹായിച്ചത്.

Scroll to Top