Home Sports ഒടുവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു

ഒടുവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു

by KCN CHANNEL
0 comment

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു. വെള്ളിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി അക്സറിനെ നിയമിച്ചിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് പോയ റിഷഭ് പന്തിന് പകരക്കാരനായാണ് അക്സറിനെ നായകനാക്കിയത്. ഈ സീസണില്‍ ടീമിലെത്തിയ കെ എല്‍ രാഹുല്‍ നായകനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ടീം മാനേജ്മെന്റ് അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും രാഹുല്‍ പിന്മാറുകയായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ നായകസ്ഥാനം വേണ്ടെന്ന് വച്ചത്.

You may also like

Leave a Comment