സഹകരണ ഓണം വിപണി 2026; കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ മന്ത്രി കെ.എം ഷാജി നിര്‍വ്വഹിച്ചു

കേരള സര്‍ക്കാര്‍ സബ്‌സിഡിയോടെ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണി 2026 ന്റെ ജില്ലാതല ഉദ്ഘാടനം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു.ഓണം ആഘോഷിക്കാന്‍ കഴിയാത്ത ഒരു മലയാളിയും ഉണ്ടാകരുത്. എല്ലാ സാധാരണക്കാര്‍ക്കും മലയാളികള്‍ക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിനാണ് സര്‍ക്കാര്‍ ഓണച്ചന്തകള്‍സംഘടിപ്പിക്കുന്നത്. ഓണത്തിന് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആളുകള്‍ പരമാവധി ഓണം വിപണി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സഹകരണ മേഖലയുടെ വിപണി ഇടപെടലുകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു
.
ഓണം നല്ല ഓര്‍മയാണ്, ഗ്രാമ സൗഹൃദത്തെ പുതുക്കുന്നത് ഓണക്കാലത്താണ്. ഓണവും സ്വതന്ത്ര്യ ദിനവും വാര്‍ഷികാചരങ്ങളല്ല എന്നും ജീവിതത്തില്‍ സൂക്ഷിക്കേണ്ട നന്മയുടെ ഓര്‍മ്മപ്പെടുത്തലാണ്. ഒരാഴ്ചക്കുള്ളതല്ല ഒരായുസിലേക്കുള്ളതാണ് ഓണമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ കെ.നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ത്രിവേണി ഇക്കോ ഫ്രണ്ട്‌ലി നോട്ടുബുക്കുകളുടെ വിപണി ലോഞ്ചിങ് മന്ത്രി നിര്‍വ്വഹിച്ചു. വിപണി ആദ്യ വില്‍പ്പന കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാജന്‍ നിര്‍വഹിച്ചു. ആദ്യ ഭക്ഷ്യകിറ്റ് വി.കണ്ണന്‍ വി.കെ നസീബ എന്നിവര്‍ ഏറ്റുവാങ്ങി.

ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സുധന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.വി. കൃഷ്ണന്‍, കാസര്‍കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) സി. സുനില്‍ കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ശ്രീധരന്‍ വയലില്‍, കെ.ബി.എം. ഷെരീഫ്, കെ. സന്തോഷ് കുമാര്‍, എ. കുഞ്ഞിരാമന്‍, കണ്‍സ്യൂമര്‍ഫെഡ് അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ പി. ലില്ലി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഉദുമ പഞ്ചായത്ത് വനിതാ സംഘം പ്രസിഡന്റ് ഗീത കൃഷ്ണന്‍, ഉദുമ പഞ്ചായത്ത് അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റ് എം. സമാജ് ബാബു, ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, കളനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.എന്‍. നാരായണന്‍, ഉദുമ വനിത സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് വി.വി. ശാരദ, പൊയ്നാച്ചി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് ഹാരിസ് ബണ്ടിച്ചാല്‍, ഉദുമ ഏരിയ പ്രവാസി വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് ഒ.നാരായണന്‍, അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മോഹനന്‍ മാങ്ങാട്, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് എം.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആര്‍ വിദ്യാസാഗര്‍ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് മാങ്ങാട് നന്ദിയും പറഞ്ഞു.

Scroll to Top