സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടി കുരുന്നുകള്‍ക്ക് മധുരവിതരണം നടത്തി ആസ്‌ക് ആലംപാടി

ആലംപാടി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ആലംപാടി അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. ആസ്‌ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി അങ്കണവാടി ടീച്ചര്‍ പുഷ്പയ്ക് മധുരം കൈമാറി ഉദ്ഘാടനം ചെയ്തു സ്വാതന്ത്ര്യത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു ചടങ്ങില്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറല്‍ സെക്രട്ടറി ഹവാസ്, ട്രഷറര്‍ നിസാര്‍ നിച്ചു, വൈസ് പ്രസിഡന്റ് സാദിഖ് ഖത്തര്‍, ക്ലബ്ബ് അംഗങ്ങളായ കാദര്‍ ബാവ, ആസിഫ് ബി എ, കാദര്‍ കാഹു, അദ്രാ മേനത്ത്, റസാഖ്, കാദര്‍ കായിഞ്ഞി, റഹീം എ ആര്‍, മെഹറൂഫ് മേനത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top