ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന്റെ ഫിറ്റ്നസ് പരിശോധിച്ചു പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കെ.എം ഷാജി പഞ്ഞു. ഇതിനായി അടുത്ത ബജറ്റില്‍ തുക വകയിരുത്താമെന്നു മന്ത്രി ഉറപ്പു നല്‍കി. ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ്സില്‍ പുതുതായി നിര്‍മ്മിച്ച എസ്.എസ്.കെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി എം.എല്‍.എയ്ക്ക് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ കാലാനുസൃതമായി മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജസ്ന മനാഫ്, പി.ബി ഷഫീക്, ചെങ്കള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷുക്കൂര്‍ ചെര്‍ക്കളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസിഫ ജലീല്‍, ചെങ്കള ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സാഹിറ മജീദ്, ഹാരിസ് തായല്‍ ഡി.ഡി.ഇ പി.വി റഫീക്ക്, എസ്.എസ്.കെ ഡി.പി.സി ഷൗക്കത്തലി അക്കാളത്ത് എന്നിവരും സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡന്റ് മുനീര്‍ പി.ചെര്‍ക്കള സ്വാഗതവും ഹെഡ്മിസ്ട്രെസ് സി.വി സുബൈദ നന്ദിയും പറഞ്ഞു. എസ്.എസ്.കെ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.




