സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് പകരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുമതി. ആഗസ്റ്റ് 21-ന് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്‌കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓണം കളറാക്കിക്കോളീന്‍ മക്കളെ; വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത, സ്‌കൂളുകളില്‍ ഓണാഘോഷ ദിനത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്




