കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം കൃത്യമായി ഉപയോഗിച്ച് തിരച്ചില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോള്‍ഡന്‍ അവര്‍ കഴിഞ്ഞാല്‍ കടലിക്കില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രയാസമുണ്ടാകും. നാലുവര്‍ഷമായിട്ടും കടലില്‍ കാണാതായി കണ്ടെത്താന്‍ കഴിയാത്തവരുണ്ടെന്നും മന്ത്രി സുരേഷ് ഗോപി പറഞ്ഞു. അപര്യാപ്തത ഉണ്ടായ സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, പുല്ലുവിള സ്വദേശി ജോണ്‍, പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് കണ്ടെത്താനുള്ളത്. നേവി സംഘവും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം മത്സ്യത്തൊഴിലാളികളും തിരിച്ചിലിന്റെ ഭാഗമാണ്. മുതലപ്പൊഴിയില്‍ പരിശോധനയ്ക്കായി നേവിയുടെ ഐഎന്‍എസ് കല്‍പ്പേനിയും എത്തയിരുന്നു. തിരച്ചില്‍ നിര്‍ത്തിവയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ജൂലൈ 31 പുലര്‍ച്ചയുണ്ടായ ശക്തമായ തിരയിലും കാറ്റിലും ആണ് വള്ളം മറിഞ്ഞ് ഷിജിനെ കാണാതാകുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് ഡോണിയര്‍ ചെറുവിമാനങ്ങളും ചേതക്ക് ഹെലികോപ്റ്ററും ആകാശനിരീക്ഷണം നടത്തിയിരുന്നു.




