വിന്നേഴ്‌സ് ചെര്‍ക്കള സ്വാതന്ത്ര്യ ദിനാഘോഷംവിപുലമായി കൊണ്ടാടി .

ചെര്‍ക്കള വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് വച്ച് രാവിലെ 8 മണിക്ക് പ്രസിഡണ്ട് അബൂബക്കര്‍ പള്ളിന്റടുക്കല്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.
രാത്രി 8 മണിക്ക് സ്മാര്‍ട്ട് സ്മാഷ് ഇന്റോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ബാഡ്മീന്റണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു.
ഷട്ടില്‍ ബാഡ്മിന്റണ്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു
പ്രസിഡന്റ് അബൂബക്കര്‍ അദ്ദ്യക്ഷത വഹിച്ചു, സലാം ചെര്‍ക്കള സ്വാഗതം ആശംസിച്ചു,
നൗഷാദ് ചെര്‍ക്കള, ഹാഷിം ബംബ്രാണി ശരീഫ് ചെര്‍ക്കള
,ഹനീഫ് കനിയടുക്കം നൗഫല്‍ പി എം,ബഷീര്‍ ബച്ചി,അബ്ബാസ്,റൈഷു ബെര്‍ക ഹംസ ചെര്‍ക്കള, മുസ്തഫ, ലത്തീഫ്, ഇമ്തിയാസ്, ഔകുച്ച, അള്ളിച്ച,കെയ്‌സി,പൈച്ചു,ചെമ്മു, ഇച്ചാമു, ഷഫീല്‍,ഇര്‍ഷാദ്, സിദ്ദിഖ്, സിദ്ദിഖ് ഫാത്തിമസ്, ഫൈസല്‍,ഹനീഫ്, ഹനീഫ് ചായിന്റടി തുടങ്ങിയവര്‍ സംസാരിച്ചു, ഷംസീര്‍ ചെര്‍ക്കള നന്ദി പറഞ്ഞു
പുലരുവോളം നീണ്ടുനിന്ന ഷട്ടില്‍ ബാഡ്മിന്റണ് പ്രീമിയര്‍ ലീഗില്‍ മൊയ്സ് ഡെവലപ്പഴ്‌സ് ചാമ്പ്യന്മാരായി ഷബീബ് കണ്‍സ്ട്രക്ഷന്‍ രണ്ടാം സ്ഥാനം നേടി,വിവിധ കാറ്റഗറിയിലാണ് കളി നടന്നത് A റോഷി, നാസര്‍. B ഫവാസ്, സൈപ്പു. C സഫ്വാന്‍, സിദ്ദിഖ്. D നൂറു, നാസു. E ആബു, ഷഹസിന്‍ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍.കാദര്‍ ബംബ്രാണി, ഇജാസ് ബെര്‍ക, അമിത് എന്നിവര്‍ കളി നിയന്ത്രിച്ചു.
കളിക്കാനുള്ള കോര്‍ട്ട് ഹാഷിം ബംബ്രാണി സ്‌പോണ്‍സര്‍ ചെയ്തു
വിജയികള്‍ക്ക് ക്ലബ് ഓഫീസില്‍ വെച്ച് ഭാരവാഹികള്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
സ്‌പോണ്‍സര്‍മാരായ റിയാസ് സ്റ്റാര്‍, സുഹൈല്‍, ശരീഫ്, സൈനുല്‍ ആബിദ്, അഫ്‌സല്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

Scroll to Top