സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസ്;സൊലാസ് കമ്പനിക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് ഇ ഡി

വീണയ്ക്കും റിയാസിനും സൊലാസ് ഡയറക്ടറുമായുള്ള ഇടപാടില്‍ അന്വേഷണം

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി.
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നതില്‍ തീരുമാനം എടുക്കുക. വീണയുടെ ഡയറിയില്‍ ഉള്‍പ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

വീണ ടി, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് സൊലാസ് കമ്പനി ഡയറക്ടര്‍മാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഇഡി നോട്ടീസ് നല്‍കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിന്റെ അടക്കം ഉടമസ്ഥതയില്‍ ഉള്ള പരസ്യ കമ്പനി ആണ് സൊലാസ്. നിഖിലിന്റെ ഫ്‌ലാറ്റിലും സ്ഥാപനങ്ങളിലും ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു. കേസില്‍ നിഖിലിനെ പിന്തുണക്കുന്ന നിലപാടിലാണ് സിപിഎം.

Scroll to Top