മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി നവംബര് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 5 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍ക്കും 2 കിഡ്‌നി രോഗികുമായി
മൊത്തം 5 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.
കുമ്പള പഞ്ചായത്ത് കൊടിയമ്മ വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് സോഡങ്കുര്‍ വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, മീഞ്ച പഞ്ചായത്തിലെ മൂടമ്ബില്‍ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, പുത്തിഗെ പഞ്ചായത് 16 ആം വാര്‍ഡിലെ കിഡ്‌നി രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് 13 വാര്‍ഡിലെ ലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മുശ്രിഫ്ല്‍ ഷാജഹാന്‍ മൊഗ്രാല്‍ ഹൗസില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അബ്ദുല്‍ റഹിമാന്‍ ഹാജി കമ്പാല,അഷ്റാലി ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ചള്ളങ്കയം ഉദ്ഘാടനം ചെയ്തു ,ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗുലി ,മണ്ഡലം ഭാരവായികളായ അബ്ദുല്‍ ലത്തീഫ് ഇറോഡി,,ഇബ്രാഹിം ജാര പഞ്ചായത്ത് നേതാക്കളായ ഹമീദ് മാസിമാര്‍ ,അറബി ബഷീര്‍ ,സമീര്‍ മുഗുറോഡ്,ഷാജഹാന്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം അസീസ് പെര്‍മുദെ ഷാജഹാന്‍ മൊഗ്രാലിന് കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രേസറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.




