തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ കാര്‍ നല്‍കും. വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്കുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. എല്ലാ എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ കാര്‍ നല്‍കും. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാര്‍ ചെലവിലായിരിക്കും വാഹനം നല്‍കുന്നത്. ആകെ 234 എംഎല്‍എമാര്‍ ആണുള്ളത്. ഇവര്‍ക്ക് ഒരു ലക്ഷം രൂപയില്‍ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവന്‍സ്, ഡ്രൈവര്‍ക്ക് ശമ്പളവും ഇതില്‍ നിന്ന് നല്‍കണം. എംഎല്‍എമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.
വിസികെ എംഎല്‍എ ജ്യോതിമണിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രഖ്യാപനമെന്നും ഇതിലൂടെ അഴിമതി ഇല്ലാത്ത ജനസേവനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും വിജയ് പറഞ്ഞു. സ്വന്തമായി കാര്‍ ഇല്ലാത്തതിനാല്‍ മണ്ഡലത്തില്‍ എല്ലായിടത്തും എത്താന്‍ കഴിയുന്നില്ലെന്ന് ജ്യോതിമണി പറഞ്ഞിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎല്‍എ സിന്ധു പാട്ട് പാടി വിജയ്ക്ക് നന്ദി അറിയിച്ചു. ജ്യോതിമണി എംഎല്‍എയും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.




