കര്‍ഷക ദിനത്തില്‍ മികച്ച വനിതാ കര്‍ഷകയെ ആദരിച്ച് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച വനിതാ കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട കൊളത്തൂരിലെ ശ്രീവിദ്യ എം.യെ ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ശ്രീവിദ്യയുടെ കാര്‍ഷിക തോട്ടവും ക്ലബ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

ക്ലബ്ബ് മുന്‍ പ്രസിഡന്റ് ബഷീര്‍ കുശാല്‍ ശ്രീവിദ്യയെ പൊന്നാട അണിയിച്ച് ആദരിച്ചു. ആദരവിന് നന്ദി രേഖപ്പെടുത്തി ശ്രീവിദ്യ എം. സംസാരിച്ചു. കാര്‍ഷിക മേഖലയിലെ തന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും അവര്‍ പങ്കുവെച്ചു.

ചടങ്ങില്‍ ശ്രീകുമാര്‍ പള്ളഞ്ചി സ്വാഗതം പറഞ്ഞു. ഗോവിന്ദന്‍ നമ്പൂതിരി, പി.എം. അബ്ദുള്‍ നാസര്‍, എം.ബി. ഹനീഫ്, ഷറഫുദ്ദീന്‍ സി എച്ച്, ഹംസ അസീസ് പി., ഫൈസല്‍ റിയല്‍ എന്നിവര്‍ സംസാരിച്ചു.

Photo: കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച വനിതാ കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട കൊളത്തൂരിലെ ശ്രീവിദ്യ എം.യെ മുന്‍ പ്രസിഡന്റ് ബഷീര്‍ കുശാല്‍ ആദരിക്കുന്നു

Scroll to Top