മൊഗ്രാല്‍ : വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ കാണിക്കുന്ന വലിയ താല്പര്യങ്ങള്‍ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നതെന്ന് സാമൂഹ്യ- ജീവ കാരുണ്യ പ്രവര്‍ത്തക സാബിറ എവറസ്റ്റ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് ദാമ്പത്യ- കുടുംബജീവിതാവസ്ഥ ശക്തിപെടുത്തുന്നതിനും പുരുഷനോടപ്പം സ്ത്രീകളും ഉന്നതങ്ങളില്‍ എത്തുന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്.വിദ്യാഭ്യാസ മേഖലയില്‍ ഫ്രണ്ട്സ് ക്ലബ് നടത്തുന്ന സേവനങ്ങളും പ്രോത്സാഹനങ്ങളും വരും തലമുറക്ക് പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു.
കര്‍ണ്ണാടക സംസ്ഥാന
എന്‍ജിനിയറിങ്ങ് ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നേഹ ആസിഫിനും മംഗലാപുരം പി എ. കോളേജില്‍ നിന്ന് പിസിയോതെറാപ്പി പൂര്‍ത്തിയാക്കിയ ഖദീജ ഫാഹിമക്കും മൊഗ്രാല്‍ ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച ”സ്‌നേഹാദരവ് ‘ നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാബിറ എവറസ്റ്റ്.
ക്ലബ് പ്രസിഡന്റ് സെഡ്.എ.മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.കുമ്പള
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുല്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സന്തോഷ് ട്രോഫി താരമായ ദില്‍ഷാദിനു മുന്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റും മുന്‍ സന്തോഷ് ട്രോഫി ടീം മാനേജരുമായ പി . സി .ആസിഫ് ഉപഹാരം നല്‍കി. ഗള്‍ഫ് വ്യവസായികളായ സി. ഹിദായത്തുള്ള ,ഹമീദ് സ്പിക്ക് എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു.റിട്ടയര്‍ഡ് ഹെഡ് മാസ്റ്റര്‍ എം. മാഹിന്‍
പി സി. ആസിഫ് ,എംപി അബ്ദുല്‍ ഖാദര്‍ , ബി എ. മുഹമ്മദ് കുഞ്ഞി ,അഷ്റഫ് കെ .വി എന്നിവര്‍ പ്രസംഗിച്ചു. എം എസ് അബ്ദുള്ള കുഞ്ഞി ,
എ ച്ച് എ ഖാലിദ്, സിദ്ദിഖ് പി .എസ് നൗഷാദ് എസ് .കെ, അഷ്റഫ് എം എസ് ,ഖലീല്‍ കെ, ഖാദര്‍ കെ എം, ജബ്ബാര്‍ വി പി, സിദ്ദിഖ് സ്ട്രിക്ക്, യൂസുഫ് പച്ചാണി, ഷറഫുദീന്‍ എസ് .കെ , എം എല്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു ജനറല്‍ സെക്രട്ടറി ബി എ. ലത്തീഫ് ആദൂര്‍ സ്വാഗതവും മീഷാല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ :
മൊഗ്രാല്‍ ഫ്രണ്ട്സ് ക്ലബ് വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്‌നേഹാദരവ് ചടങ്ങില്‍ കര്‍ണ്ണാടക സംസ്ഥാന എന്‍ജിനിയറിംഗ് ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നേഹ ആസിഫിന് ജീവ കാരുണ്യ പ്രവര്‍ത്തക സാബിറ എവറസ്റ്റ് ഉപഹാരം നല്‍കുന്നു




