ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം ; കാസര്‍കോട് നഗരത്തില്‍ നടക്കും

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം കാസര്‍കോട് നഗരത്തില്‍ നടക്കും. ആഗസ്ത് 24 മുതല്‍ 30 വരെ വിവിധ കലാപരിപാടികളുടെയും മത്സരങ്ങളുടെയും ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത് പരിപാടിക്ക് സംഘാടകസമിതി അന്തിമ രൂപം നല്‍കി. 24ന് വൈകിട്ട് ഓണം വാരാഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യും. 30 ന് സമാപന സമ്മേളനം ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. 29 വൈകീട്ട് 3.30ന് കാസര്‍കോട് നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തിലെ വ്യാപാരി വ്യവസായി സമൂഹം നേതൃത്വം നല്‍കി മെഗാ ഓണപൂക്കളം, വടംവലി മത്സരം, പുലിക്കളി,ഒപ്പന, തിരുവാതിര -മാര്‍ഗംകളി പൂരക്കളി തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ടീമുകള്‍ക്കും പ്രമുഖരായ കലാകാരന്മാര്‍ക്കും പുറമേ ജില്ലയിലെ പ്രാദേശിക കലാ സംഘങ്ങള്‍ക്കും കലാകാരന്മാര്‍ക്കും അവസരം ലഭിക്കുന്ന വിധമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ശാസ്ത്രീയ നൃത്തവും നാടന്‍ കലാരൂപങ്ങളും ഓണം വാരാഘോഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തിരുവനനപുരം ഭാരത് ഭവന്റെ സാംസ്‌കാരിക പരിപാടിയുടെ പ്രായോജകര്‍ കാസര്‍കോട് മുന്‍സിപാലിറ്റിയാണ്. കൊല്ലം ഷാഫിയുടെ ഗാനമേള പിലാത്തറ ലാസ്യ യുടെ നൃത്ത ശില്‍പം അഥീനയുടെ നാടന്‍ കലാ സംഗമം തുടങ്ങിയ പരിപാടികളും ചാക്യാര്‍കൂത്ത് യക്ഷഗാനം തുടങ്ങിയവയും അരങ്ങേറും. ഡിടിപിസി സെക്രട്ടറി പരിപാടി വിശദീകരിച്ചു

യോഗത്തില്‍ കാസര്‍കോട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിച്ചു .കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കാസര്‍ഗോഡ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാഫര്‍ കമാല്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്
അഷറഫ് കര്‍ള, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍ , നാഗേഷ് തെരുവത്ത്, അര്‍ജുനന്‍ തായലങ്ങാടി ഇ.വി ജെയിംസ് അബ്ദുള്‍ അസീസ് ,കെ ദിവുല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ എം സുരേഷ് ഡി.ടി.പി.സി യിലെ അഞ്ജന എന്നിവര്‍ സംസാരിച്ചു ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സി.എ നസീബ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ജികെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു

Scroll to Top