ആഞ്ഞടിച്ച് തൂഫാന്‍; പിടിയിലായത് 10,015 പേര്‍; ഏറ്റവും കൂടുതല്‍ കേസ് കോഴിക്കോട്, അറസ്റ്റ് എറണാകുളത്ത്

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 9280 കേസുകള്‍. 10,015 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 9280 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 8.28 കിലോ എംഡിഎംഎയും ആയിരം കിലോയില്‍ അധികം കഞ്ചാവും പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണ്.

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്ന പ്രവണത തടയാനുള്ള മാര്‍ഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വില്‍പ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കൊറിയര്‍ സര്‍വീസ് വഴി വ്യാപകമായി മയക്കുമരുന്നുകള്‍ അയക്കുന്നുണ്ടെന്നും അത് അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പുണ്ട്.

കുറ്റവാളികളെ അമര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ഗ്രിപ്പില്‍ പിടികിട്ടാപ്പുള്ളികള്‍ അടക്കം 158 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 20 പേര്‍ക്കെതിരെ കാപ്പ ചുമത്തി. മരട് അനീഷ്, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ ജയിലിലായി. ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി 10,519 പേരെ പൊലീസ് കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Scroll to Top