മൊഗ്രാല്‍. സമൃദ്ധിയുടെയും, ഐശ്വര്യത്തിനും, ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതാണ് മലയാളികളുടെ ദേശീയോത്സവമായ ഓണം. ജാതിമതഭേദമന്യേ എല്ലാവരും മഹാബലി ചക്രവര്‍ത്തിയുടെ ഭരണകാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞു കൂടിയ നല്ല നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ഓണാഘോഷത്തിന്റെ പ്രത്യേകത.
1961ലാണ് മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഔദ്യോഗികമായി ഓണം കേരളത്തിന്റെ ദേശീയ ഉത്സവവുമായി പ്രഖ്യാപിച്ചത്.അത്തം മുതല്‍ തിരുവോണം വരെ വീടുകളില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നു,വാഴയില കളില്‍ 20 ലധികം കൂടം വിഭവങ്ങളുടെ ഓണസദ്യ ഒരുക്കുന്നു. പുതുവസ്ത്രം എന്ന നിലയില്‍ ഓണക്കോടി, ആവേശം നിറയ്ക്കുന്ന ജലമേളകള്‍, പുലികളുടെ നൃത്തം, തിരുവാതിര കളി, സാംസ്‌കാരിക സംഘടനകളും, ക്ലബ്ബുകളും ഒരുക്കുന്ന കായിക മത്സരങ്ങള്‍, ഇതില്‍ ജനപ്രിയവും ആവേശകരവുമായ വടംവലി,കണ്ണ് കെട്ടിയുള്ള മണ്‍കുടം പൊട്ടിക്കല്‍, ചാക്കിലോട്ടം,സുന്ദരിക്ക് പൊട്ടുതടല്‍ ഇതൊക്കെയാണ് ഓണാഘോഷത്തെ കളറാക്കുന്നത്.
ഓണപ്പരീക്ഷ കഴിഞ്ഞ് ഓണാവധിക്ക് സ്‌കൂളുകള്‍ പത്ത് ദിവസത്തേക്ക് അടച്ചിട്ടതോടെ മുന്‍കൂട്ടി തന്നെ സ്‌കൂളുകളില്‍ ഓണാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ ‘തിരുവാതിരക്കളി” വിദ്യാര്‍ത്ഥികളെ ഹരം കൊള്ളിച്ചു.അവരും നൃത്തചുവടുകള്‍ വെച്ച് അധ്യാപകരോടൊപ്പം കൂടി.കേരളത്തിന്റെ പരമ്പരാഗത കസവ് സാരിയും,മുല്ലപ്പൂവും ധരിച്ച് പരമ്പരാഗത രീതിയിലാണ് അധ്യാപകര്‍ തിരുവാതിരകളിയില്‍ നൃത്തം വെച്ചത്.
സ്‌കൂളില്‍ പുതുതായി ചാര്‍ജെടുത്ത എച്ച് എം ഷിജി,നൃത്ത- സംഗീത അധ്യാപിക സുസ്മിത, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ബിനി,സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍,നിഷ,ശ്രുതി, അനുജ,ഷിജിത, രജനി,മേഘ,റുവേ ക്ക,അശ്വിനി എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു തിരുവാതിരക്കളി.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.ഒപ്പം വിദ്യാര്‍ത്ഥികളുടെ കായിക മത്സരവും പരിപാടിക്ക് കൊഴുപ്പേകി
പരിപാടിക്ക് പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,വൈസ് പ്രസിഡണ്ട് റിയാസ് കരീം,എസ്എംസി അംഗം പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, അധ്യാപകരായ തസ്‌നി, ഫര്‍സാന,ബിജു, അഷ്‌കര്‍,രാജേഷ്, അഷ്‌റഫ്,സുല്‍ഫിക്കര്‍, ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി.




