ആഘോഷങ്ങള്‍ മാനവസൗഹാര്‍ദ്ദത്തിന്റെ വിളക്കുമാടങ്ങള്‍- കാസര്‍കോട് എം.എല്‍.എ. കല്ലട്ര മാഹിന്‍

കാസര്‍കോട്: മലയാളികളുടെ ഓരോ ആഘോഷവും നാട്ടില്‍ സ്‌നേഹവും പാരമ്പര്യവും മാനവസൗഹാര്‍ദ്ദവും വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് കാസര്‍കോട് എം.എല്‍.എ. കല്ലട്ര മാഹിന്‍ അഭിപ്രായപ്പെട്ടു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഒരുമയോടെ ഓണം’ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണവും പെരുന്നാളും ക്രിസ്മസും വിഷുവും മലയാളികളുടെ ആഘോഷപ്പൊലിമ വിളിച്ചോതുന്നവയാണെന്നും, ജാതിമത ഭേദമന്യേ മനുഷ്യരെ ഒന്നാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ മാനവസൗഹാര്‍ദ്ദത്തിന്റെ വെളിച്ചം പരത്തുന്ന വിളക്കുമാടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍ സ്വാഗതം ആശംസിച്ചു. പൊതുപ്രവര്‍ത്തന-കാരുണ്യ മേഖലകളിലെ നിസ്വാര്‍ത്ഥ സേവനത്തെ മുന്‍നിര്‍ത്തി ചടങ്ങില്‍ വെച്ച് സാബിറ ഏവറസ്റ്റിനെ ഉപഹാരം നല്‍കി ആദരിച്ചു.

ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഉദുമ എം.എല്‍.എ. ശ്രി നീലകണ്ഠന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുന്‍ മന്ത്രി സി.ടി. അഹമ്മദാലി, മുന്‍ എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ്, എ.അബ്ദുള്‍ റഹിമാന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, ജസ്ന മനാഫ്, സുകുമാരി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരീഫ, വൈസ് പ്രസിഡന്റ് മുനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഷറഫ് കര്‍ള, മറിയം മാഹിന്‍, മൊയ്തീന്‍ ഗോളിയടുക്കം എന്നിവര്‍ പങ്കെടുത്തു.

കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, സിബി ജെയിംസ്, നസീമ കൊടിയമ്മ, പൃഥ്വിരാജ്, ഗംഗാധര ഷെട്ടി, സോയ ലത്തീഫ്, ലീല, മഹേഷ്, ഖാദര്‍ മാന്യ, അസ്മിന ഹബീബ്, അഡ്വ. നാസിഫ ജലീല്‍, സക്കീന അബ്ദുള്ള, സഫീന ചെമ്മനാട്, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരീഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റസീന തുടങ്ങിയവരും സംസാരിച്ചു.

സാമൂഹിക, സാംസ്‌കാരിക, വാണിജ്യ മേഖലകളിലെ പ്രമുഖരായ ടി.പി. രഞ്ജിത്ത്, മുഹമ്മദ് കുഞ്ഞി, കുഞ്ഞി ചായിന്റടി, രാജീവന്‍ നമ്പ്യാര്‍, കെ. ഖാലിദ്, അന്‍വര്‍ ചെറങ്ങായി, സുകുമാരന്‍ കുതിരപ്പാടി, ബദറുല്‍ മുനീര്‍, അനി ഹനീഫ പാറ, മാഹിന്‍ കേളോട്ട്, ടി.എം. ഇക്ബാല്‍, ടി.ഡി. കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ സുഗുണകുമാര്‍, സുബൈദ, സുജിത്, കിഷോര്‍, സന്തോഷ്, ജയസൂര്യ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിഭവ സമൃദ്ധമായ ഓണസദ്യയും പ്രമുഖ ഗായകന്‍ കലാഭവന്‍ രാജു ഒരുക്കിയ സംഗീതവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

Scroll to Top