ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ കുട്ടികളുടെ അമ്മമാര്‍ക്കായി സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി. രാവിലെ പൂക്കളുമായി കുട്ടികളോടൊപ്പം അമ്മമാരും സ്‌കൂളിലെത്തിയത് എല്ലാവര്‍ക്കും പുതുമയുള്ള അനുഭവമായി. ഇതോടൊപ്പം വിവിധ ഓണക്കളികള്‍, നൃത്തശില്പങ്ങള്‍, കമ്പവലി, ഊഞ്ഞാലാട്ടം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികള്‍ പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ് എ ജൂലി, ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം, വിഎച്ച് എസ് ഇ പ്രിന്‍സിപ്പല്‍ പി ശുചീന്ദ്രനാഥ്, അധ്യാപകരായ സജീവന്‍ മടപ്പറമ്പത്ത്, ബി ഫസലുദ്ദീന്‍, കെ മിനീഷ് ബാബു, അനു മുകുന്ദന്‍ നേതൃത്വം നല്‍കി. മുളിയാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്തംഗം കെ പ്രഭാകരന്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം ചെയര്‍മാന്‍ രാമകൃഷ്ണന്‍, പിടിഎ വൈസ് പ്രസിഡന്റ് ബാബു മഞ്ചക്കല്‍ സംബന്ധിച്ചു.
ഓണത്തിന് ‘അമ്മ’ പൂക്കളമൊരുക്കി ഇരിയണ്ണി സ്‌കൂള്‍




