വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ 2 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം, 51 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 1105 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണം ആഘോഷിക്കാന്‍ 2 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ് സര്‍ക്കാര്‍ പ്രത്യേക തുക അനുവദിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികള്‍ക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. അതേസമയം, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെന്‍ഷന്‍ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാ?ഗമായാണിത്.
51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു. സര്‍ക്കാരിന്റെ ധനസഹായത്തോടെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്ന 16 ബോര്‍ഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 130.32 കോടി രൂപയും ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) വാര്‍ദ്ധക്യ, ഭിന്നശേഷി, വിധവാ പെന്‍ഷനുകളിലെ 8,46,456 പേര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് 31-നകം വിതരണം പൂര്‍ത്തിയാക്കും.




