ആലംപാടിയില്‍ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണവും മധുരക്കിറ്റ് വിതരണവും ഒരുക്കി ആസ്‌ക് ആലംപാടി

ആലംപാടി: നബിദിനാഘോഷത്തിന്റെ ഭാഗമായി ആലംപാടിയില്‍ നിന്നും നാല്‍തടുക്കയില്‍ നിന്നും ഘോഷയാത്രയായി വന്ന കുരുന്നുകള്‍ക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി ആസ്‌ക് ആലംപാടി.
ഘോഷയാത്രയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ മധുരമടങ്ങിയ കിറ്റ് വിതരണം ചെയ്തു. പ്രവാചക സ്‌നേഹത്തിന്റെ പ്രതീകമായി ഒരുക്കിയ മധുരക്കിറ്റുകള്‍ കുട്ടികള്‍ക്ക് ഏറെ കൗതുകമായി.
ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
പരിപാടിയില്‍ ആസ്‌ക് ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങിന് നേതൃത്വം നല്‍കി.
നാടിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു ആസ്‌ക് ആലംപാടിയുടെ ഈ മാതൃകാ പ്രവര്‍ത്തനം.

Scroll to Top