‘പാണക്കാട് സൗമ്യ നിലാവ്’ ആല്‍ബം സമര്‍പ്പണം

പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങളെ കുറിച്ച്
‘പാണക്കാട് സൗമ്യ നിലാവ്’ എന്ന ആല്‍ബത്തിന്റെ സമര്‍പ്പണ ചടങ്ങ് ദാറുല്‍ ഫലാഹ് കാസറഗോഡ് ചൗക്കിയില്‍ വെച്ച് പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ കാസര്‍ഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ. എം. ഹനീഫ് സാഹിബ് നിര്‍വഹിച്ചു.

കരീം ചൗക്കിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ ഹനീഫ് ബദ്രിയ ചൗക്കി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി സൗദി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി
ബാപ്പു എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ. എം. ഹനീഫ് സാഹിബ് തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സദസ്സിനോട് സംസാരിച്ചു.

ഹാജി മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, നാസര്‍ ചെര്‍ക്കളം,എരിയാല്‍ മുഹമ്മദ് കുഞ്ഞി , ഷാഫി ഹാജി ഒമാന്‍, സ്‌കാനിയ ബെദിര, മജീദ് സാഹിബ്, റഫീഖ് അബ്ദുള്ള, അബ്ദു കാവുഗോളി ,ഹമീദ് ഒമാന്‍ ,സലാം കുന്നില്‍ , സത്താര്‍ ചൗക്കി, നാസ്സര്‍ കല്ലങ്കായ് ,ശുക്കൂര്‍ മുക്ക്രി, കഫീല്‍ തലങ്കര, നസീര്‍നേപ്ടൂണ്‍, കുഞ്ഞാമു Kl14,
അബ്ദുല്‍ റഹ്‌മാന്‍,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഗായകന്‍ ഗഫൂര്‍ കുറ്റ്യാടി, ഫാദില്‍ മോനും സദസ്സിനെ പ്രസംഗം കൊണ്ടും ഗാനങ്ങള്‍ കൊണ്ടും ഏറെ നേരം പിടിച്ചിരുത്തി.
ഹനീഫ് ബദ്രിയയുടെ നിര്‍മ്മാണത്തില്‍, നൗഷാദ് തരിപൊയില്‍ന്റെ രചനയില്‍, ഗഫൂര്‍ കുറ്റ്യാടി, ഫാദില്‍ മോനും ചേര്‍ന്ന ആലാപനത്തില്‍, FX Media, നാദാപുരം റെക്കോര്‍ഡിങ്ങില്‍ ‘പാണക്കാട് സൗമ്യ നിലാവ്’ ആല്‍ബം പുറത്തിറങ്ങി.

Scroll to Top