ഉത്തര്‍പ്രദേശ്: കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു.?കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകര്‍ന്നുവീണത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗുജറാത്ത് സ്വദേശിയായ പൈലറ്റിന് 3,000-ത്തിലധികം മണിക്കൂര്‍ വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ടായിരുന്നു. കോ-പൈലറ്റ് കര്‍ണാടക സ്വദേശിയാണ്.? അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സിവില്‍ എയറോഡ്രോമില്‍ നിന്ന് ഒരു ഫ്‌ലൈയിംഗ് സ്‌കൂള്‍ നടത്തുന്ന ‘ഗാര്‍ഗ് ഏവിയേഷന്‍’ എന്ന സ്ഥാപനത്തിന്റേതാണ് ഈ വിമാനം.




