സുറൂറെ ആലം മീലാദ് ഫെസ്റ്റ്-2026 ഇന്ന് തുടക്കം

      കാസര്‍കോട്:നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗറില്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസ്സ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുറൂറെ ആലം-2026ന് ഇന്ന് തുടക്കം കുറിച്ചു.സിദ്ധീഖ് സഅദി (സദര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസ)പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.ബദ്രിയ്യ മസ്ജിദ് ഇമാം അബ്ദുല്‍ ഖാദര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.മാമു കൊപ്പര അധ്യക്ഷത വഹിച്ചു. സുബൈര്‍ സഅദി,മുന്‍സിര്‍ മദനി ആശംസ അര്‍പ്പിച്ചു.ജമാല്‍ ചക്ലി സ്വാഗതവും,ഹമീദ് ബദ്രിയ നന്ദിയും പറഞ്ഞു.നാല് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ ജൂനിയര്‍,സീനിയര്‍ ഗേള്‍സും ബോയ്‌സുകളും മാറ്റുരക്കുന്നതാണ്.27 മുതല്‍ 30വരെയാണ് പരിപാടികള്‍.27ന് രാവിലെ മുതല്‍ വൈകുന്നേരം 6മണി വരെ ഗേള്‍സ് ഫെസ്റ്റ്.മഗ്രിബിന് ശേഷം തെരുവത്ത് നജാത്തുല്‍ ഇസ്ലാം സംഘം അവതരിപ്പിക്കുന്ന ബുര്‍ദ മജ്‌ലിസും,ഇശാ നിസ്‌കാര ശേഷം സ്വലാത്ത് മജ്‌ലിസ് നേതൃത്വം ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി(ഖത്തീബ്,നെല്ലിക്കുന്ന് മുഹിയിദ്ധീന്‍ ജുമാ മസ്ജിദ്)ദുആയും,നസീഹത്തും മുഹമ്മദ് സഅദി അല്‍ അഫ്‌ളലി വളാഞ്ചേരി(മുദരിസ്,നെല്ലിക്കുന്ന് മുഹിയിദ്ധീന്‍ ജുമാ മസ്ജിദ്)

28.8.2026 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ ഗേള്‍സ് ഫെസ്റ്റ്.29ന് ശനി രാവിലെ 9 മണിക്ക് മദ്റസ വിദ്യാര്‍ത്ഥികളുടെ മീലാദ് റാലിയും,ഉച്ചക്ക് 2 മണി മുതല്‍ മീലാദ് ഫെസ്റ്റ് ബോയ്‌സ്.30ന് ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ആണ്‍ക്കുട്ടികളുടെ മീലാദ് ഫെസ്റ്റ്.മഗ്രിബ് നിസ്‌കാരാനന്തരം പൊതു സമ്മേളനം,രാത്രി 9 മണി മുതല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പരിപാടി ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഫെസ്റ്റ്.നാല് ദിവസത്തെ നബിദിന പരിപാടി നാടിനും,കുട്ടികള്‍ക്കും,നാട്ടുകാര്‍ക്കും ആവേശത്തിന്റെ കുളിരു നിറയുന്ന ദിനമാണ്.വേദിയില്‍ നിസാര്‍ കൊട്ടിഗെ,സുബൈര്‍ പടപ്പില്‍,അന്‍സാരി കൊട്ടിഗെ,മുസ്തഫ ശൈഖ്,അബ്ദുനബി,അബൂബക്കര്‍ ഹനീഫ് കെ.കെ,ബഷീര്‍ ബദ്രിയ,മുസമ്മില്‍ കിംഗ്,ഫഹദ് കൊട്ടിഗെ,കബീര്‍,മുസമ്മില്‍ എസ്.കെ സന്നിയിധരായി.

Scroll to Top