നേപ്പാളിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 270ആയി ഉയര്‍ന്നു

, കേരളത്തില്‍ നിന്നുള്ളവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയം

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 270 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദില്ലി: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 270ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള 21 പേരെ രക്ഷിച്ചു. ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങി കിക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷന്‍ വഴി പോയവരില്‍ ഇന്ത്യന്‍ വംശജരും ഉണ്ട്. 47.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ബെയ്‌ലി പാലങ്ങള്‍ തയ്യാറാക്കാന്‍ ഇന്ത്യ സഹായിക്കും. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉണ്ടോ എന്നതില്‍ ഇപ്പോള്‍ വിവരം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു.

നേപ്പാള്‍ പ്രളയ മേഖലയില്‍ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഒരു ?ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്‌ലോഗര്‍ ആല്‍വിന്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് പൊട്ടി, നടുക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ സുരക്ഷിതരാണെന്നും ആല്‍വില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാവല്‍ വ്‌ലോ?ഗറായ ആല്‍വിന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.

ആശ്വാസത്തിനിടയിലും ആശങ്ക
മകന്റെ നിര്‍ബന്ധം കാരണം അവസാനനിമിഷം നേപ്പാള്‍ യാത്ര ഒഴിവാക്കിയ ആര്‍ക്കിടെക്ട് ശങ്കര്‍ ആശ്വാസത്തിലാണ്. ഈ ദിവസം അവിടെ ഉണ്ടാകേണ്ടതായിരുന്നു. ആരോ?ഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മകന്‍ വിലക്കി. അതിനാല്‍ പോയില്ല. അപകടത്തില്‍ ചില ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് ശങ്കര്‍. നേപ്പാളില്‍ കുറച്ച് വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ്. ഐക്യരാഷ്ട്രസഭയുടെ സംഘത്തിലുണ്ടായിരുന്ന ആളാണ്. വളരെ ദുര്‍ബലമായ ഭൂപ്രകൃതിയാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആശങ്ക വര്‍ദ്ധിക്കുന്നു. മല ഇടിഞ്ഞ് വരുന്നു. ?ഗ്രാമങ്ങള്‍ അപ്രത്യക്ഷമാകുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അവിടെ കെട്ടിടനിര്‍മ്മാണം നടക്കുന്നതെന്ന് ശങ്കര്‍ ചൂണ്ടിക്കാട്ടി. ഉറപ്പില്ലാത്ത കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. അതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടാം. കേരളത്തില്‍ നിന്ന് പോയ സം?ഘം സാ?ഗാ എന്ന സ്ഥലത്താണ് നില്‍ക്കുന്നത്. മാനസരോവറില്‍ എത്തിയില്ല. അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ മാനസരോവറില്‍ എത്തിവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ശങ്കര്‍ പറഞ്ഞു.

Scroll to Top