പരിശുദ്ധ ഹജ്ജിനുള്ള യാത്രയ്ക്ക് മുന്നോടിയായി കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാലിന് യാത്രയയപ്പ്
ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്ന ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാലിന് ഹൃദയപൂര്‍വമായ യാത്രയയപ്പ് നല്‍കി. ഹിലാല്‍ ജാഫര്‍ കല്ലങ്ങാടി ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് യാത്രയയപ്പ് സ്വീകരിച്ചത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു. യോഗം കാസര്‍കോട്് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടി ഉദ്ഘാടനം ചെയ്തു.
ബഷീര്‍ മജല്‍, നവാസ് ആസാദ് നഗര്‍, റഹീം ചൗകി, അഷ്റഫ് മഠത്തില്‍, അക്ബര്‍ കടവത്, മാഹിന്‍ ബ്ലാര്‍കോഡ്, സിദ്ദിഖ് പറടിഞ്ഞാറ് എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ യാത്രപ്പിന് നന്ദി പ്രകാശിപ്പിച്ചു. ഹജ്ജ് കര്‍മം വിജയകരമായി നിര്‍വഹിക്കപ്പെടട്ടെയെന്നാശംസകളോടെയാണ് യോഗം സമാപിച്ചത്.