Home Kasaragod കെ ഇ എ സപ്തസംഗീതം സീസണ്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കെ ഇ എ സപ്തസംഗീതം സീസണ്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു.

by KCN CHANNEL
0 comment

കാസറഗോഡ് എക്സ്സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ ഇ എ കുവൈത്ത്) സാല്‍മിയ – ഹവല്ലി ഏരിയ കമ്മിറ്റി ഏപ്രില്‍ 18ന് ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂളില്‍ വച്ച് സംഘടിപ്പിക്കുന്ന സപ്ത സംഗീതം സീസണ്‍ 2 പോസ്റ്റര്‍, ഏരിയ പ്രസിഡന്റ് മുഹമ്മദ് ഹദ്ദാദ് കണ്‍വീനര്‍ ഹസ്സന്‍ ബല്ലക്ക് നല്‍കി പ്രകാശനം ചെയ്തു.

കെ ഇ എ പ്രസിഡന്റ് സി എച് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി അസീസ് തളങ്കര, ട്രഷറര്‍ ശ്രീനിവാസന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഖുതു ബുദ്ധീന്‍, സമദ് കോട്ടോടി, മീഡിയ കണ്‍വീനര്‍ അബ്ദുള്ള കടവത്ത്, അഡൈ്വസറി ബോര്‍ഡ് അംഗം ഫൈസല്‍ സി എച്, ഏരിയ നേതാക്കളായ ഫാറൂഖ് ശര്‍ക്കി, യൂസഫ് കൊത്തിക്കാല്‍, ഷഹീദ് പാട്ടില്ലത്ത്, സത്താര്‍ കൊളവയല്‍, ഹമീദ് എസ് എം, സിദ്ധിഖ് ശര്‍ക്കി, കബീര്‍ ഓര്‍ച്ച എന്നിവര്‍ സംബന്ധിച്ചു.
ഏപ്രില്‍ 18 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ സീനിയറില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ നാട്ടില്‍ നിന്നും വരുന്ന പ്രമുഖ ഗായകരായ റമീസ്, റിയാനാ കൂടാതെ കുവൈത്തിലെ ഗായകരും അണിനിരക്കുന്ന ഗാനമേള, കോല്‍ക്കളി, കൈമുട്ടി പാട്ട്, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. പ്രോഗ്രാം ചെയര്‍മാന്‍ പി എ നാസര്‍ അധ്യക്ഷത വഹിച്ചു, ഓര്‍ഗനൈസിങ് സെക്രട്ടറി ഫായിസ് ബേക്കല്‍ സ്വാഗതവും, സെക്രട്ടറി ഫര്‍ഹാന്‍ യൂസഫ് നന്ദിയും പറഞ്ഞു

You may also like

Leave a Comment