മഞ്ചേശ്വരം: ഒക്ടോബര്‍ 25, മുതല്‍ കോഴിക്കോട് നടക്കുന്ന ഒളിമ്പിക് മാതൃകയിലുള്ളസംസ്ഥാന ഭിന്നശേഷി കായിക മേളയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള ഉപജില്ല ഭിന്നശേഷി കായിക മേള മഞ്ചേശ്വരം ബി.ആര്‍സിയുടെ നേതൃത്വത്തില്‍ ഹാജി ഗോര്‍ഡന്‍ അബ്ദുള്‍ ഖാദര്‍ മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടന്നു. കായികരംഗത്ത് അതിരുകള്‍ ഇല്ലെന്നും മറ്റ് കുട്ടികളെ പോലെ കായിക രംഗത്ത് മികവ് പുലര്‍ത്തുന്നവരാണ് വിഭിന്ന ശേഷി കുട്ടികളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു മേളയുടെ ഔപചാരിക ഉദ്ഘാടനം മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു അഞ്ചാം വാര്‍ഡ് മെംബര്‍ നജ്മുന്നിസ. കായിക മേളയില്‍ സംബന്ധിച്ചു. സമഗ്രശിക്ഷാ കാസര്‍ ഗോഡ് ജില്ലാ പ്രോഗ്രാം കോ – ഓഡിനേറ്റര്‍ ചെറിഷ്മ സി,സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിനല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍,സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാഫ് വിഷ്ണു പി, ശ്രീവിദ്യ കെ, സുബൈര്‍ കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ ബിന്ധ്യ എന്‍, റീമ ജെസീന്തമൊന്തേരി യോ ഭവ്യ ബി.എസ്, സരിത എ സ്‌പെഷ്യലിസ്‌റ് അധ്യാപകരായ മൊയ്തുകുഞ്ഞി, ഗോപിനാഥന്‍ വി സി ആര്‍ സി സി മാരായ നാരായണരാജ്, ടി. എസ് ശാരദ പി, ശൈലജ വി, പ്രസന്നകുമാരി . ജി.ആര്‍ , സച്ചിന്‍ കുമാര്‍ കെ, സജിത്ത് എ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി ചടങ്ങില്‍ മഞ്ചേശ്വരം ബി.പി. സി പി രാജ ഗോപാലന്‍ സ്വാഗതവും ട്രെയിനര്‍ സുമയ്യ എം. എ നന്ദിയും പറഞ്ഞു
ചേര്‍ത്ത് പിടിച്ച് മുന്നേറാം ഒളിമ്പിക്‌സ് മാതൃകയില്‍ ഭിന്നശേഷി കായികമേള നടന്നു




