2024 – 25 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. ജില്ലയില്‍ 99.5 7 വിജയ ശതമാനം. 20436 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 20348 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി.10809 ആണ്‍കുട്ടികളും 9627 പെണ്‍കുട്ടികളും പരീക്ഷയെഴുതിയതില്‍ 10742 ആണ്‍കുട്ടികളും 9606 പെണ്‍കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിലെ 133 സ്‌കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. അതില്‍ 80 സര്‍ക്കാര്‍ സ്‌കൂളുകളും 24 വിദ്യാലയങ്ങളും 29 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഉള്‍പ്പെടുന്നു. 2442 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 698 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 695 വിദ്യാര്‍ത്ഥികളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 129 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 126 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പ്രിമട്രിക് ഹോസ്റ്റലിലും 100 ശതമാനം വിജയം നേടി. കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍, ബങ്കളം, രാജപുരം, വിദ്യാനഗര്‍, അണങ്കൂര്‍, ബദിയഡുക്ക, കാറഡുക്ക, ദേലംപാടി ഹോസ്റ്റലുകളാണ് 100 ശതമാനം നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് വി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ വിദ്യാര്‍ഥികളാണ്. 861 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് 859 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി 99.77%. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിച്ച് 100% വിജയം നേടിയത്. 617 വിദ്യാര്‍ഥികളാണ് അവിടെ പരീക്ഷ എഴുതിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതലുള്ളത് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ചട്ടഞ്ചാല്‍ സ്‌കൂളിലെ 125 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; ജില്ലയില്‍ 99.5 7 ശതമാനം വിജയം
41